Friday, August 19, 2005

ഇന്ദുലേഖ

എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി ആസ്വദിച്ച് വായിച്ച നല്ല ഒരു നോവല്‍ ഇന്ദുലേഖയാണ്.
അതിലെ മിക്ക കഥാപാത്രങ്ങളും വളരെ നാള്‍ മനസ്സില്‍ പതിഞ്ഞിരുന്നു.

ഇന്ദുലേഖയുടെ കുലീനതയും അച്ചടക്കവും ഒപ്പം ബുദ്ധിയും നര്‍മ്മവും ഒക്കെ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഒപ്പം അന്നത്തെ നായര്‍ തറവാട്ടില്‍ ഒരു വിദ്യാഭ്യാസവും ധനവും ഉള്ള സ്ത്രീയുടെ വില എന്താണെന്ന ബോധവും.

സ്ത്രീയ്ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ അത് തന്നോടൊപ്പം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാളായാല്‍ ഉണ്ടാകുന്ന ആശ്യര്യവും സമാധാനവും എന്തെന്നൊക്കെ ഇന്ദുലേഖ കാട്ടി തന്നു.

ഇന്ദുലേഖയുറ്റെ മച്ചില്‍ ഇന്ദുലേഖ മാധവനെ കാത്തിരിക്കുന്നതും അവര്‍ സംസാരിക്കുന്നതും
ഒടുവില്‍ തന്റ് മനസ്സ് ദുര്‍ബ്ബലമായി, ഇന്ദുലേഖ പനിപിടിച്ച് മാധവനെ ഓര്‍ത്ത് തപിക്കുന്നതും ഒക്കെ വളരെ ചെറുതിലേ എന്റെ മനസ്സില്‍ പതിഞ്ഞ ഒരു ഗാഢാനുരാഗമാണ്.

No comments:

Post a Comment