Monday, October 26, 2015

ദി മൌണ്ടന്‍സ് എക്കോഡ്


ഖാലിദ് ഹൊസൈനിയുടെ ദി മൌണ്ടന്‍സ് എക്കോഡ് വായിച്ചു..

ഒരു ഗ്രാമത്തിലെ സാധുകുടുംബം. ആ ഗ്രാമത്തിലെ , കുടുബത്ത്ന്റെ രണ്ടുമൂന്നു ജനറേഷന്റെ കഥകളും ഒപ്പം ഗ്രാമത്തിനു വന്നുചേരുന്ന മാറ്റങ്ങളും ഒക്കെ വളരെ തന്മയത്വമായി ഖാലിദ് അവതരിപ്പിച്ചിരിക്കുന്നു..

കൈറ്റ് റണ്ണറിലേയും, തൌസന്റ്റ് സ്പ്ലന്റിഡ് സണ്‍--- പോലെ ചോരയൊഴുക്കും കഠിനതയും അല്പം കുറവുണ്ടെങ്കിലും, ഓരോ മനുഷ്യര്‍ക്കും അവര് പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും, അത് ഉള്‍ക്കൊള്ളാനുള്ള അവരുടെ ക്ഷമയും ഒക്കെ വളരെ സ്വാഭാവികതയോടെ വിവരിക്കുന്നു..

ഖാലിദിന്റെ കഥ നെയ്യാനുള്ള കഴിവ് സ്തുതൈര്‍ഹമാണ്. കഥകള്‍ പലയിടത്തും പലകാലങ്ങളില്‍ നിന്നും പലവഴിക്ക് തുടങ്ങി ഒടുവില്‍ എല്ലാം തമ്മില്‍ കൂട്ടുപിണങ്ങ് ഒടുവില്‍ തുടങ്ങിയേടത്ത് കൊണ്ടു നിര്‍ത്തുന്നു ഖാലിദ്!! അദ്ദേഹം തന്നെ ഈ ട്രയിന്‍ യാത്രയെ പറ്റി നോവലില്‍ ഇടയ്ക്ക് വിവരിക്കുന്നുണ്ട്..

ഒരു വലിയ ട്രയിന്‍ യാതപോലെ കാലത്തിന്റെ ട്രയിനില്‍ പലയിടത്തുനിന്നുമായി പലരും കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്..

ഒടുവില്‍ ഏറ്റവും ആദ്യത്തെ യാത്രക്കാരായ അബ്ദുള്ളയും പാരിയും മാത്രമാകുന്നു സാക്ഷികളായി.. പക്ഷെ താന്‍ എല്ലാമെല്ലാമായി കരുതിയ, ജീവിതം മുഴുവനും കാത്തിരുന്ന സഹോദരി ഒടുവില്‍ തന്നെ തേടിയെത്തുമ്പോള്‍ അബ്ദുള്ളയില്‍ മറവി രോഗം ബാധിച്ചുകഴിഞ്ഞിരുന്നു.

തിരിച്ചറിയാനാവാത്ത ആങ്ങളയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നം പോലെ സഹോദരി ഇരിക്കുന്നു. പഴയ വേരുകള്‍ കണ്ടെടുക്കാനുള്ള വ്യഗ്രതയോടെ..

 

ഓരോ കഥാപാത്രങ്ങളുടെയും ചിന്തകളും സ്വഭാവങ്ങളും രൂപവും കാഴ്ചപ്പാടുകളും ഒക്കെ അതിസൂക്ഷമതയോടെ വിവരിച്ച് അവരെ ജീവസ്സുറ്റവരായി നമ്മുടെ മുന്നില്‍ നിര്‍ത്തുന്നു.. വളരെ വിശദമായി തന്നെ അതിനായി അദ്ദേഹം ക്ഷമകാട്ടുന്നും ഉണ്ട്. എന്നാല്‍ ഒരിക്കല്പോലും അത് ഒരു അനാവശ്യകത് തോന്നുകയുമില്ല. അദ്ദേഹം എഴുതുന്ന ഓരോ വരിയും അത്യാര്‍ത്തിയോടെ വിശുങ്ങാനായി അലയുന്ന കണ്ണുകളും ഹൃദയവും മനസ്സും അതാണ് ഒരു വായനക്കാരനെ പിടിച്ചിരുത്തുന്ന രീതി!! പ്രണാമം ഒരിക്കല്‍ക്കൂടി..

 

അദ്ദേഹം വിവരിക്കുന്ന ആള്‍ക്കാരും സംഭവങ്ങളും ഒക്കെ നമ്മുടെയൊക്കെ ഗ്രാമങ്ങളിയും ചുറ്റിനും നടക്കുന്നുണ്ട്. പക്ഷെ അത് എങ്ങിനെ പറയണമെന്നോ , തുടങ്ങണമെന്നോ അറിയാതെ നാം മനസ്സില്‍ കൊണ്ട് നടക്കുന്നു…

അദ്ദേഹം അനായാസേന അതൊക്കെ ഒരു ചിത്രത്തിലെന്ന പോലെ വിവരിക്കുന്നത് നോക്കി കൊതിയോടെ ഇരിക്കാനേ നമുക്ക് കഴിയൂ…

 

തുടക്കാം അബ്ദുള്ളയുടെ അച്ഛന്‍ പറഞ്ഞ് തുടങ്ങുന്ന ഒരു ഫെയറി ടെയിലിലൂടെ ആണ്.. ആ ഗ്രാമത്തിലെ ചൈതന്യമായിരുന്ന ഒരു കുഞ്ഞിനെ ഒരു പൂതം വന്ന് അപഹരിച്ച് ദൂരെയെങ്ങോ കൊണ്ട് പോകുന്നതും വിരഹം താങ്ങാനാകാതെ കുഞ്ഞിന്റെ പിതാവ് മരുഭൂമികള്‍ താണ്ടി അലഞ്ഞ് ഒടുവില്‍ ഭൂതത്തിനടുത്തെത്തുമ്പോള്‍ ഭൂതം കണ്ണാടിക്കപ്പുറത്ത്

ആര്‍ഭാടത്തിനിടയില്‍ ആഹ്ലാദഭരിതനായി കളിച്ച് രസിക്കുന്ന കുഞ്ഞിനെ കാട്ടിക്കൊടുക്കുന്നു. തനെ ഇല്ലയ്മയിലേയ്ക്ക് ആ കുരുന്നിനെ വീണ്ടും

കൊണ്ടുപോകാനാകാതെ പിതാവ് ഭൂതം കൊടുക്കുന്ന മറവിയുടെ മരുന്ന് കഴിച്ച് തിരിച്ച് വീട്ടില്‍ എത്തുന്നു…

 

ഈ കഥയിലെ ഭാവന തന്നെയാണ് അടുത്തതായി സംഭവിക്കുന്നതും അബ്ദുള്ളയുടെ പിതാവ് പാരിയേയും കൊണ്ട് പോകുന്നത് ഒരു സമ്പന്ന ഭവനത്തിലേയ്ക്കാണ് അബ്ദുള്ളയുടെയും പിതാവിന്റേയും വെളിച്ചമായിരുന്ന ആ കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് മടങ്ങുമ്പോള്‍ അവര്‍ തീര്‍ത്തും ദ്രരിദ്രരായി.. ഉള്ളിലും വെളിയിലും.. ശൂന്യത സഹിക്കാനാവാതെ അബ്ദുള്ള പരിഭ്രാന്തനായി നാടുവിടുന്നു..പിതാവും പശ്ചാത്താപത്താല്‍ നീറി

താമസിയാതെ മരണപ്പെടുന്നു..

 

അമ്മ മരിച്ച അബുദുള്ളയ്ക്കും പാരിക്കും തമ്മില്‍ അന്യോന്യം വിവരിക്കാനാവാത്തവിധം ഒരു അഭേദ്യമായ ബന്ധമുണ്ട്.. അതാണ് നോവലിന്റെ ആരംഭത്തില്‍ തകര്‍ന്ന് പോകുന്നത്…

 

തുടര്‍ന്ന് കാബൂളിന്റെ മാറ്റത്തിനൊപ്പം മാറുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്നു ഖാലിദ്..

 

അവരുടെ ഇടയില്‍ പാരിയും അബ്ദുള്ളയ്ക്കും ഒക്കെ വെവ്വേറെ വേഷങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ അത് സത്യസന്ധമായി നിര്‍വ്വഹിക്കുന്നു.. ഒടുവില്‍ തലര്‍ന്ന് വലഞ്ഞ് ഇരുവരും തമ്മില്‍ സന്ധിക്കേണ്ടി വരുന്നു..

 

പലവഴിക്കായ കഥപാത്രങ്ങളെയൊക്കെ അദൃശ്യമായി ബന്ധിപ്പിക്കുന്നു ഉണ്ട്
മൌണ്ടന്‍സ് എക്കോഡ്