Saturday, March 5, 2011

ആലാഹയുടെ പെണ്മക്കള്‍/മാറ്റാത്തി

സാറാജോസഫിന്റെ രണ്ടു ബുക്കുകള്‍!
ആദ്യമായാണ് സാറാ ജോസഫിന്റെ ബുക്കുകള്‍ വായിക്കുന്നത്
സാറാജോസഫ് ആലഹായുടെ പെണ്മക്കളിലൂടെ തൃശൂരിനടുത്ത് ഒരു ഗ്രാമം ഉണ്ടായി പിന്നെ ഇല്ലാതായി നശിക്കുന്ന ഒരു കഥ. അത് ആനി എന്ന് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീക്ഷണത്തിലൂടെയാണ് കഥ പറയുന്നത്. വലരെ മനോഹരമായ എഴുത്ത്........ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ ആഖ്യാന ശൈലിയാണോ?! എന്തായാലും വളരെ ഗംഭീരമായി തന്നെ ഉള്‍ക്കൊണ്ടിരിക്കുന്നു. സാറാജോസഫിനെ കൊണ്ടു മാത്രം പറയാന്‍ പറ്റുന്ന രീതിയില്‍

മാറ്റാത്തി ആലഹായുടെ പെണ്മക്കളിന്റെ ബാക്കിയായി വരും
ആനിയെയും കൂട്ടരെയും കുടിയൊഴിപ്പിച്ച് കയ്യേറിയ ജന്മിമാരുടെ ഭൂമികള്‍ അതിലും വിദഗ്ദ്ധമായി പുതിയ പണക്കാര്‍ കുടിയേറുന്ന കഥ. ആധുനികതകരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നവരും ബാധിക്കപ്പെടുന്നവരും ആണ് ഇരു കഥകളിലേയും ഇതിവൃത്തം!

നിശ്ശബ്ദരായി വഴിമാറിക്കൊടുക്കുന്നവര്‍. ആടുമാടുകളെപ്പോലെ..
അവര്‍ തെളിച്ചെടുത്ത ഭൂമിയും അവരുടെ വിയര്‍പ്പിറ്റുവീണ് ഉടലെടുത്ത സൌകര്യങ്ങളും ഒക്കെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അധികാരിവര്‍ഗ്ഗങ്ങള്‍ കൊള്ളയടിക്കുന്ന ദയനീയ രംഗം!

മനസ്സില്‍ ഒരു മായാത്ത മുറ്വ് സൃഷ്ടിച്ചുകൊണ്ടു തന്നെയാണ് രണ്ടു നോവലുകളും അവസാനിക്കുന്നത്.

പ്രതികരിക്കാനറിയാത്തെ, ചോദ്യങ്ങള്‍ ചോദിക്കാനറിയാത്തെ, തങ്ങളോടു കാട്ടിയ അന്യായം തിരിച്ചറിയാന്‍ പോലുമാകാതെ നിശ്ശബ്ദമായി കീഴടങ്ങിപ്പോകുന്ന മനുഷ്യര്‍..
അവര്‍ക്കുവേണ്ടി വാദിക്കാനാകാതെ അവരോടൊപ്പം നിശ്ശബ്ദരായി നാമും നിന്നുപോകുന്നു.. ഒന്നും ചെയ്യാനാകാതെ..

സമൂഹത്തിനെ മനസ്സാക്ഷിയെ തുറപ്പിക്കാന്‍ രചിക്കപ്പെട്ട കഥയാണെങ്കില്‍ മനസ്സാക്ഷിയുള്ളവര്‍ ഒരല്പമെങ്കിലും കണ്ണു തുറന്നെങ്കില്‍ ഈ നോവലുകള്‍ കൊണ്ട് എന്ന് പ്രാര്‍ത്ഥിക്കാം..