Monday, October 26, 2015

ദി മൌണ്ടന്‍സ് എക്കോഡ്


ഖാലിദ് ഹൊസൈനിയുടെ ദി മൌണ്ടന്‍സ് എക്കോഡ് വായിച്ചു..

ഒരു ഗ്രാമത്തിലെ സാധുകുടുംബം. ആ ഗ്രാമത്തിലെ , കുടുബത്ത്ന്റെ രണ്ടുമൂന്നു ജനറേഷന്റെ കഥകളും ഒപ്പം ഗ്രാമത്തിനു വന്നുചേരുന്ന മാറ്റങ്ങളും ഒക്കെ വളരെ തന്മയത്വമായി ഖാലിദ് അവതരിപ്പിച്ചിരിക്കുന്നു..

കൈറ്റ് റണ്ണറിലേയും, തൌസന്റ്റ് സ്പ്ലന്റിഡ് സണ്‍--- പോലെ ചോരയൊഴുക്കും കഠിനതയും അല്പം കുറവുണ്ടെങ്കിലും, ഓരോ മനുഷ്യര്‍ക്കും അവര് പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും, അത് ഉള്‍ക്കൊള്ളാനുള്ള അവരുടെ ക്ഷമയും ഒക്കെ വളരെ സ്വാഭാവികതയോടെ വിവരിക്കുന്നു..

ഖാലിദിന്റെ കഥ നെയ്യാനുള്ള കഴിവ് സ്തുതൈര്‍ഹമാണ്. കഥകള്‍ പലയിടത്തും പലകാലങ്ങളില്‍ നിന്നും പലവഴിക്ക് തുടങ്ങി ഒടുവില്‍ എല്ലാം തമ്മില്‍ കൂട്ടുപിണങ്ങ് ഒടുവില്‍ തുടങ്ങിയേടത്ത് കൊണ്ടു നിര്‍ത്തുന്നു ഖാലിദ്!! അദ്ദേഹം തന്നെ ഈ ട്രയിന്‍ യാത്രയെ പറ്റി നോവലില്‍ ഇടയ്ക്ക് വിവരിക്കുന്നുണ്ട്..

ഒരു വലിയ ട്രയിന്‍ യാതപോലെ കാലത്തിന്റെ ട്രയിനില്‍ പലയിടത്തുനിന്നുമായി പലരും കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്..

ഒടുവില്‍ ഏറ്റവും ആദ്യത്തെ യാത്രക്കാരായ അബ്ദുള്ളയും പാരിയും മാത്രമാകുന്നു സാക്ഷികളായി.. പക്ഷെ താന്‍ എല്ലാമെല്ലാമായി കരുതിയ, ജീവിതം മുഴുവനും കാത്തിരുന്ന സഹോദരി ഒടുവില്‍ തന്നെ തേടിയെത്തുമ്പോള്‍ അബ്ദുള്ളയില്‍ മറവി രോഗം ബാധിച്ചുകഴിഞ്ഞിരുന്നു.

തിരിച്ചറിയാനാവാത്ത ആങ്ങളയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നം പോലെ സഹോദരി ഇരിക്കുന്നു. പഴയ വേരുകള്‍ കണ്ടെടുക്കാനുള്ള വ്യഗ്രതയോടെ..

 

ഓരോ കഥാപാത്രങ്ങളുടെയും ചിന്തകളും സ്വഭാവങ്ങളും രൂപവും കാഴ്ചപ്പാടുകളും ഒക്കെ അതിസൂക്ഷമതയോടെ വിവരിച്ച് അവരെ ജീവസ്സുറ്റവരായി നമ്മുടെ മുന്നില്‍ നിര്‍ത്തുന്നു.. വളരെ വിശദമായി തന്നെ അതിനായി അദ്ദേഹം ക്ഷമകാട്ടുന്നും ഉണ്ട്. എന്നാല്‍ ഒരിക്കല്പോലും അത് ഒരു അനാവശ്യകത് തോന്നുകയുമില്ല. അദ്ദേഹം എഴുതുന്ന ഓരോ വരിയും അത്യാര്‍ത്തിയോടെ വിശുങ്ങാനായി അലയുന്ന കണ്ണുകളും ഹൃദയവും മനസ്സും അതാണ് ഒരു വായനക്കാരനെ പിടിച്ചിരുത്തുന്ന രീതി!! പ്രണാമം ഒരിക്കല്‍ക്കൂടി..

 

അദ്ദേഹം വിവരിക്കുന്ന ആള്‍ക്കാരും സംഭവങ്ങളും ഒക്കെ നമ്മുടെയൊക്കെ ഗ്രാമങ്ങളിയും ചുറ്റിനും നടക്കുന്നുണ്ട്. പക്ഷെ അത് എങ്ങിനെ പറയണമെന്നോ , തുടങ്ങണമെന്നോ അറിയാതെ നാം മനസ്സില്‍ കൊണ്ട് നടക്കുന്നു…

അദ്ദേഹം അനായാസേന അതൊക്കെ ഒരു ചിത്രത്തിലെന്ന പോലെ വിവരിക്കുന്നത് നോക്കി കൊതിയോടെ ഇരിക്കാനേ നമുക്ക് കഴിയൂ…

 

തുടക്കാം അബ്ദുള്ളയുടെ അച്ഛന്‍ പറഞ്ഞ് തുടങ്ങുന്ന ഒരു ഫെയറി ടെയിലിലൂടെ ആണ്.. ആ ഗ്രാമത്തിലെ ചൈതന്യമായിരുന്ന ഒരു കുഞ്ഞിനെ ഒരു പൂതം വന്ന് അപഹരിച്ച് ദൂരെയെങ്ങോ കൊണ്ട് പോകുന്നതും വിരഹം താങ്ങാനാകാതെ കുഞ്ഞിന്റെ പിതാവ് മരുഭൂമികള്‍ താണ്ടി അലഞ്ഞ് ഒടുവില്‍ ഭൂതത്തിനടുത്തെത്തുമ്പോള്‍ ഭൂതം കണ്ണാടിക്കപ്പുറത്ത്

ആര്‍ഭാടത്തിനിടയില്‍ ആഹ്ലാദഭരിതനായി കളിച്ച് രസിക്കുന്ന കുഞ്ഞിനെ കാട്ടിക്കൊടുക്കുന്നു. തനെ ഇല്ലയ്മയിലേയ്ക്ക് ആ കുരുന്നിനെ വീണ്ടും

കൊണ്ടുപോകാനാകാതെ പിതാവ് ഭൂതം കൊടുക്കുന്ന മറവിയുടെ മരുന്ന് കഴിച്ച് തിരിച്ച് വീട്ടില്‍ എത്തുന്നു…

 

ഈ കഥയിലെ ഭാവന തന്നെയാണ് അടുത്തതായി സംഭവിക്കുന്നതും അബ്ദുള്ളയുടെ പിതാവ് പാരിയേയും കൊണ്ട് പോകുന്നത് ഒരു സമ്പന്ന ഭവനത്തിലേയ്ക്കാണ് അബ്ദുള്ളയുടെയും പിതാവിന്റേയും വെളിച്ചമായിരുന്ന ആ കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് മടങ്ങുമ്പോള്‍ അവര്‍ തീര്‍ത്തും ദ്രരിദ്രരായി.. ഉള്ളിലും വെളിയിലും.. ശൂന്യത സഹിക്കാനാവാതെ അബ്ദുള്ള പരിഭ്രാന്തനായി നാടുവിടുന്നു..പിതാവും പശ്ചാത്താപത്താല്‍ നീറി

താമസിയാതെ മരണപ്പെടുന്നു..

 

അമ്മ മരിച്ച അബുദുള്ളയ്ക്കും പാരിക്കും തമ്മില്‍ അന്യോന്യം വിവരിക്കാനാവാത്തവിധം ഒരു അഭേദ്യമായ ബന്ധമുണ്ട്.. അതാണ് നോവലിന്റെ ആരംഭത്തില്‍ തകര്‍ന്ന് പോകുന്നത്…

 

തുടര്‍ന്ന് കാബൂളിന്റെ മാറ്റത്തിനൊപ്പം മാറുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്നു ഖാലിദ്..

 

അവരുടെ ഇടയില്‍ പാരിയും അബ്ദുള്ളയ്ക്കും ഒക്കെ വെവ്വേറെ വേഷങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ അത് സത്യസന്ധമായി നിര്‍വ്വഹിക്കുന്നു.. ഒടുവില്‍ തലര്‍ന്ന് വലഞ്ഞ് ഇരുവരും തമ്മില്‍ സന്ധിക്കേണ്ടി വരുന്നു..

 

പലവഴിക്കായ കഥപാത്രങ്ങളെയൊക്കെ അദൃശ്യമായി ബന്ധിപ്പിക്കുന്നു ഉണ്ട്
മൌണ്ടന്‍സ് എക്കോഡ്

Saturday, May 23, 2015

Sufi paranja katha



‘സൂഫി പറഞ്ഞ കഥ’ വായിച്ചു തീര്‍ത്തു..


ആദ്യമായി, സൂഫിയിലെ കഥ ഇതിവൃത്തമായെടുത്ത് ഒരു നോവല്‍ എഴുതാന്‍ ധൈര്യം കാണിച്ച കെ.പി യ്ക്ക് അഭിനന്ദനങ്ങള്‍. അത് ഇരു മതസ്ഥരേയും വേദനിപ്പിക്കാതെ, പ്രകോപിപ്പിക്കാതെ കൈകാര്യം ചെയ്യാനായതിലും അഭിനന്ദങ്ങള്‍..!

കേട്ടുകഥയോ, ശരിക്കും സംഭവകഥയോ, എന്തായാലും കഥാകൃത്തിന് ഒടുവില്‍ രണ്ടു പേരേയും വധിക്കേണ്ടി വന്നു എന്നത് ഒരു പരാജയം ആയി തോന്നി..

പക്ഷെ, മനുഷ്യമനസ്സില്‍ ചേക്കേറണമെങ്കില്‍ അത് സഹതാപത്തിലൂടെയേ സാധിക്കൂ എന്ന ഒരു സൈക്കോളജിയും ഇതില്‍ അടങ്ങിയിരിക്കുന്നു…


ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലീമിനെ അവരുടെ ആള്‍ക്കാര്‍ നീചമായി കശാപ്പു ചെയ്യുന്നു…


മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു സ്ത്രീക്കും നിലനില്‍പ്പില്ല!
എനിക്ക് തോന്നുന്നത് ഇതില്‍ ആകെ വിജയിക്കാന്‍ പറ്റിയത്, മലയാളികളുടെ കോമണ്‍ ഐഡന്റിറ്റി എന്ന സത്യത്തെ അംഗീകരിപ്പിക്കല്‍ മാത്രമാണ്.

മുസ്ലീംകളും ക്രിസ്ത്യന്‍സും  ഒക്കെ നമുക്ക് അറിവായ കാലത്ത് കുടിയേറിപാര്‍ത്ത് കേരളത്തിലെ മുന്തിയ ബ്രാഹ്മിന്‍സിനെയും ക്ഷ്ത്രിയരേയും നിര്‍ബ്ബന്ധിപ്പിച്ച് മതം മാറ്റി സ്ഥാപിച്ചെടുത്ത  മതങ്ങള്‍ ആണ് എന്ന സത്യം!

കേരളത്തില്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാളീക്ഷേത്രങ്ങളും മറ്റും തച്ചുടച്ച് അവര്‍ പള്ളികള്‍ സ്ഥാപിച്ചു..

പക്ഷെ നൂറ്റാണ്ടുകള്‍ പിറകോട്ടുപോകുമ്പോള്‍ നടുക്കുന്ന ആ സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറല്ല താനും!

കേരളീയര്‍ എല്ലാം ഒന്നാണെന്ന ഒരു സത്യം പുറത്തുകൊണ്ടുവരാനായി എന്നു തോന്നുന്നു..

‘തീയ്യനും പുലയനും ഒക്കെ എന്തു പേര്?’ എന്ന ചോദ്യവും, അവര്‍ക്ക് ഭൂമി പതിച്ചുകൊണ്ടുത്ത് അവരെയും സ്വതന്ത്രരാക്കിയപ്പോള്‍ കെ.പി ഒരു വലിയ മനസ്സിന്റെ ഉടമയായി..

വലിയ മനസ്സുകള്‍ക്കേ ഇങ്ങിനെ സത്യങ്ങള്‍ വേണ്ട രീതിയില്‍ എഴുതി ഫലിപ്പിക്കാനും, സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ആവൂ..

--
കുലവും ഗോത്രവും ഒക്കെ ഉണ്ടെങ്കിലും ബേസിക്കലി എല്ലാരും മണ്ണില്‍ നിന്നുണ്ടായി മണ്ണില്‍ മറയുന്ന മനുഷ്യര്‍ മാത്രം ആണെന്ന ഒരു തോന്നലും ഈ നോവല്‍ എന്നിലുണ്ടാക്കി.. സ്നേഹത്തിന്റെ മുന്നില്‍ എല്ലാവരും വെറും മനുഷ്യര്‍ മാത്രം!

 വലിയ പ്രതാപിയായ കാരണവരുടെ ബലഹീനതകള്‍.. അതുപോലെ തന്നെ മുസലിയാരുടെ വീക്ക്നെസ്സുകള്‍.. പെണ്ണുങ്ങളോടുള്ള ആദരവ് ഒക്കെയും അവരെ വെറും മനുഷ്യര്‍ മാത്രമാക്കി മാറ്റുന്നു..

കെ.പി ഒരു പ്രത്യേക വ്യൂവിലൂടെയാണ് ലോകത്തെ നോക്കിക്കണ്ടത് ഇവിടെ..

നമ്മള്‍ ക്രൂരരും പരുക്കരും ആണെന്ന് കരുതി അകറ്റി നിര്‍ത്തി ബഹുമാനിക്കന്നവരെയൊക്കെ കാര്‍ത്തി സമമായി കണ്ട്, മനുഷ്യരായി കണ്ട് സ്നേഹിക്കുന്നു..

അതാണ് കാര്‍ത്തിയുടെ പ്രത്യേകത. മനുഷ്യര്‍ നല്‍കുന്ന മുഖം മൂടികളൊക്കെ അഴിച്ചുമാറ്റി, അവനിലെ മനുഷ്യനെ ദര്‍ശിക്കുന്നു കാര്‍ത്തി.. അവിടെ ഈഗോയോ വര്‍ഗ്ഗീയതയോ ഒന്നും തന്നെയില്ല.

അതുകൊണ്ട് തന്നെ കാര്‍ത്തി മനുഷ്യരില്‍ നിന്ന് ഉയര്‍ന്ന ഒരു ജന്മമായി തീര്‍ന്നിരിക്കുന്നു..

അസാധാരണമായ ഒരു ജന്മം. വിചിത്രമായ ഗൃഹയോഗം.  'നല്ലതല്ലേ, ചീത്തയൊന്നും ഇല്ലല്ലൊ?' എന്ന മുത്തശ്ശിയുടെ ചോദ്യത്തിന് ശങ്കുമ്മാവന്റെ മറുപടി, ‘സാധാരണക്കാരുടെ നല്ലതിനും ചീത്തയ്ക്കും അപ്പുറം ആയിരിക്കും ഇവരുടെ നല്ലതും ചീത്തയും..” ( ഈ ജന്മനങ്ങള്‍ സ്വാര്‍ദ്ധതാല്പര്യങ്ങള്‍ക്കായല്ല ജീവിക്കുന്നത്, ഒരു സമൂഹത്തിനെ നന്മയ്ക്കായി എന്നപോലെ. കാര്‍ത്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകള്‍ക്കും ഒക്കെ ഓരോ വലിയ അര്‍ത്ഥവും ഉദ്ദേശ്യവും ഒക്കെ ഉണ്ടായിരുന്നു..)